Wednesday, May 6, 2009

എന്തോന്നാ ഇത് ??

ഒരുപാട് തല്ലിപ്പൊളി ബ്ലോഗുകള്‍ക്ക് ശേഷം,
ഞാ
ന്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ബ്ലോഗ്
" കുട്ടിക്കറിയൂലാ...." !!
ഏവര്‍ക്കും സ്വാഗതം
------------------------------------------------------------------------------------------------------------------------------

ഒരുപാട് പോസ്റ്റുകള്‍, അതിലുപരി ഒരുപാട് വായനക്കാരും കമന്റുകളും - ഇതല്ലെ ഒരു സധാരണ ബ്ലൊഗ്ഗറിന്റെ പ്രതീക്ഷകള്‍ ?? ഇതൊക്കെ സ്വപ്നം കണ്ടാണ്‌ ഞാനും ഭൂലോകത്തെത്തിയത്. പക്ഷെ എന്തോന്ന് പറയാന്‍, പോസ്റ്റുകളുമൂണ്ടായില്ല വായനക്കാരുമുണ്ടായില്ല !!. പോസ്റ്റുകള്‍ എഴുതാന്‍ തുടങ്ങുമ്പോള്‍ പ്രശനം വിഷയം. ഇനിയിപ്പൊ വിഷയം കിട്ടിയാല്‍ തന്നെ ഭാഷ ഉടക്കുന്നു. ഇനി ഭാഷാ ഓക്കെയായാല്‍ ‌തന്നെ വേറെ പലതും ഉടക്കുന്നു. !! എന്നാല്‍ ഇപ്പോഴിത് ഒരു വാശിയാണ്. അല്ലെങ്കില്‍ തന്നെ ഇതൊക്കെ ഇങ്ങനെ വിടാന്‍ പാടുണ്ടോ ?? ഇല്ല... ആങ്ങനങ്ങ് വിട്ടുകൊടുക്കാന്‍ പറ്റില്ല.നിങ്ങള്‍ക്കുവേണ്ടിമാത്രം പഴയ ബ്ലോഗുകളെല്ലാം ഉപേക്ഷിച്ച് വന്നിരിക്കുകയാണ് ഞാന്‍. എന്നെ ഉപേക്ഷിക്കുമോ ??

അപ്പൊ ആമുഖം കഴിഞ്ഞു, ഇനി എന്താണീ 'കുട്ടിക്കറിയൂല' ?? ഹ ഹ, അതൊരു കുഞ്ഞു കഥയാണ്. പണ്ടൊരു പഹയന് അവന്റെ കുട്ടിക്കാലത്ത് ഒരു കളിപ്പാട്ടം കിട്ടി. ബാക്കിയുള്ള എല്ലാ കുട്ടികളും അതുപോലെയുള്ള കളിപ്പാട്ടങ്ങള്‍ കൊണ്ട് കളിക്കുന്നത് കണ്ടപ്പോള്‍ അവന് സഹിച്ചില്ല !! അവന് അലമുറയിട്ടു " കുട്ടിക്കറിയൂലാ..." !! സംഗതി അതുതന്നെ, അവന് എന്താണ് ചെയ്യണ്ടതെന്ന് ഒരു പിടിത്തമില്ല. എന്നാല്‍ ആ പഹയന്‍ ഇന്ന് അത്ര ചെറുതൊന്നുമല്ല, പതിനേഴ് വയസ്സായ്. ആരാണതെന്നല്ലെ ?? ഞാന്‍ തന്നെ !! ബഹുമാനപ്പെട്ട മതാപിതാക്കള്‍ പറഞ്ഞു കേട്ട ന്റെ വീരസാഹസിക കഥകളിലൊന്നാണിത്.

അങ്ങനെ ചെറു വിവരണവും കഴുഞ്ഞു. ഇനി വിശേഷിച്ച് ഒന്നൂല്ലാ. ഇവിടെ കുറച്ചെഴുതണം. അപ്പൊ എല്ലാം പറഞ്ഞപോലെ, ഞാന്‍ ഇറങ്ങുന്നു. വീണ്ടും കാണാം..